ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വേങ്ങര: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് വേങ്ങര ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പരിസരത്ത് മുക്കിൽ അബ്ദുസ്സമദ് ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ സെക്രട്ടറി കെ. ബൈജു അധ്യക്ഷത വഹിച്ചു. പി. സുനിൽ കുമാർ, സി. മുജീബ്, എ. ഒ. അബ്ദുസ്സമദ്, പി. ഷാജി തുടങ്ങിയവർ സംസാരിച്ചു. ദേശസ്മരണകളും സന്ദേശങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധി നാട്ടുകാരും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരിന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}