കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രൻ താമസസ്ഥലത്ത് മരിച്ച നിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രനെ (34) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലം കോഹിനൂർ സരയുവിൽ, കൃഷിവകുപ്പിൽ നിന്നും വിരമിച്ച കോട്ടക്കുന്നൻ ചന്ദ്രന്റെ മകനാണ്.

കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.

നിരന്തരം ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്തുക്കൾ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. താമസിക്കുന്ന വാടക വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}