പെരിന്തൽമണ്ണ കോട്ടക്കൽറോഡിലെ പുത്തൂർ ഇറക്കത്തിൽ തിരുചിറപ്പള്ളിയിൽനിന്നും കോട്ടക്കലിലേക്ക് തണ്ണിമത്തൻ ലോഡുമായി വന്ന ഐഷർ ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് കെട്ടിടത്തിലേക്ക് പാഞ്ഞു കയറി തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം.വിവരമറിഞ്ഞു സ്ഥലത്തു എത്തിയ മലപ്പുറം അഗ്നി രക്ഷാ സേന ക്യാബിനു അകത്തു കുടുങ്ങി സാരമായ പരിക്കേറ്റ ഡ്രൈവർ നിഷാന്ത് (23) നെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ചു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെതുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.ലോറിയിൽ ഉണ്ടായിരുന്ന ക്ലീനർ മുരുകേഷൻ (49) നെ നാട്ടുകാർ അപകടത്തിൽ പെട്ട ഉടനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.