തിരൂരങ്ങാടി: വീടിനടുത്തുള്ള വഴിയിൽ അവശനിലയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്മാട് പന്താരങ്ങാടി മേലേപുറത്ത് ചാത്തുവിന്റെ മകൻ ഗിരീഷ് (47) ആണ് മരണപ്പെട്ടത്. രാത്രിയോടെയാണ് സംഭവമുണ്ടായത്.
വീട്ടിലേക്കുള്ള വഴിയിൽ ഗിരീഷിനെ അവശനിലയിൽ കിടക്കുന്നത് കണ്ട് ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.