ചെമ്മാടിൽ റോഡ് കൈയേറി നടത്തിയ അനധികൃത കച്ചവടങ്ങൾ നഗരസഭ ഒഴിപ്പിച്ചു

തിരൂരങ്ങാടി: അനധികൃത കച്ചവടം നഗരസഭാ അധികൃതർ ഒഴിപ്പിച്ചു. ചെമ്മാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുമരാമത്ത് റോഡ് കൈയേറി കച്ചവടം ചെയ്തുവരുന്ന അഞ്ച് സ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റവും കച്ചവടവും തിരൂരങ്ങാടി നഗരസഭാ എൻഫോഴ്സസ്മെന്റ് വിഭാഗമാണ് ഒഴിപ്പിച്ചത്.

ഈ ഭാഗത്ത് 2024ലെ കൗൺസിൽ തീരുമാനപ്രകാരം അനധികൃത വഴിയോര കച്ചവടങ്ങൾ നഗരസഭ കൗൺസിൽ നിരോധിച്ചതാണ്. 

ചെമ്മാട് റോഡിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ആംബുലൻസുകൾ ക്കും മാർഗതടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വർഷങ്ങളായുള്ള അനധികൃത കൈയേറ്റമാണ് ഒഴിപ്പിച്ചത്. അഞ്ച് കച്ചവടസ്ഥാപന ങ്ങൾക്കും നേരത്തെ നോട്ടീസ് നൽകിയിരുന്നു. നിർദേശങ്ങൾ പാലിക്കാതെ കച്ചവടം തുടർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവ നീക്കം ചെയ്യാനിടയായത്.

ഗതാഗത തടസ്സം ഒഴിവാക്കാൻ റോഡിലെ ആൽമരം മുറിച്ചുമാറ്റുന്നതിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടു ത്ത് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർപ്രവർത്തനം എന്ന നിലക്കാണ് അനധികൃത വ്യാപാര സ്ഥാപനങ്ങൾ നീക്കാൻ നഗരസഭ തീരുമാനിച്ചത്.

ഇത്തരം കച്ചവടങ്ങൾ മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിക്കും.

നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മാഈലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി സ്‌മിത, എസ് ശ്രീജി, കെ വിജേഷ് കുമാർ, ബി എൽ ബിന്ദു എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}