പൂക്കോട്ടൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. "ഖൽബിലുണ്ട് നബി(സ)" എന്ന പ്രമേയവുമായി നടക്കുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി മലപ്പുറം സോൺ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലി അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് വള്ളുവമ്പുറം അങ്ങാടിയിൽ സമാപിച്ചു.
റാലിക്ക് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട്, സയ്യിദ് അബൂബക്കർ ഹൈദറൂസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി. സുബൈർ കോഡൂർ, സോൺ പ്രസിഡണ്ട് കരുവള്ളി അബ്ദുറഹീം, ജനറൽ സെക്രട്ടറി ടി സിദ്ദീഖ് മുസ്‌ലിയാർ, കെ.നജ്മുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി,പി.പി.മുജീബു റഹ്മാൻ,കെ.ഇബ്രാഹിം ബാഖവി,സിദ്ദീഖ് ഹാജി പുല്ലാര, ഖാലിദ് സഖാഫി അഹ്മദ് അലി കോഡൂർ,ഹംസ ഫാളിലി, മുസ്തഫ മുസ്‌ലിയാർ, വി.കെ.എം.സഖാഫി, സിദ്ദീഖ് ഹാജി പുല്ലാര,ഫർസീൻ അദനി നേതൃത്വം നൽകി. അബ്ബാസ് സഖാഫി കോഡൂർ സന്ദേശ പ്രഭാഷണം നടത്തി.