വേങ്ങര: എൽ.പി.ജി ഗ്യാസ് കണക്ഷനുകൾക്ക് ആധാർ അധിഷ്ഠിത മസ്റ്ററിംഗും (ഇ-കെ.വൈ.സി) ഇന്നുമായി തീരുന്ന സമയപരിധിക്ക് മുന്നോടിയായി വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇതുവരെ ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായ നടപടിയാണിത്.
വാർഡ് മെമ്പർ സബ്ന ഇബ്രാഹീം എ.കെയുടെ നേതൃത്വത്തിലാണ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഈ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക ക്യാമ്പ് ഒരുക്കിയത്. സമയപരിധി അവസാനിക്കുന്ന അവസാന ദിവസത്തിന്റെ തിരക്കുകളിൽപ്പെടാതെ, പ്രദേശത്തെ എല്ലാ ഉപഭോക്താക്കൾക്കും കൃത്യസമയത്ത് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഈ ഇടപെടൽ സഹായകമായി.
ക്യാമ്പിൽ നിരവധി കുടുംബങ്ങളാണ് തങ്ങളുടെ എൽ.പി.ജി ഇ-കെ.വൈ.സി നടപടികൾ പൂർത്തിയാക്കാനെത്തിയത്.