ചെറുവണ്ണൂരിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി സ്വദേശി മരിച്ചു

ഫറോക്ക്: ചെറുവണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊണ്ടോട്ടി മേലെ കൊളത്തൂർ ആശാരിക്കുന്ന് പരേതനായ കൊടക്കാൻ ഹുസൈന്റെ മകൻ ഫൈസൽ ബാബു (45) ആണ് മരണപ്പെട്ടത്.

ചെറുവണ്ണൂർ സ്രാമ്പ്യക്ക് സമീപം വെച്ചായിരുന്നു അപകടം. ഫൈസൽ ബാബു സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആനപ്ര മറിയുമ്മയാണ് മാതാവ്. ഭാര്യ: ജസീറ. മക്കൾ: മുഹമ്മദ് ഫർഹാദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹാസിം. സഹോദരങ്ങൾ: അശ്‌റഫ്, സഫിയ്യ, സക്കീന, സറീന.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}