വേങ്ങര:കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ ചേറൂർ മുതുവിൽകുണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. വാർഡ് മെമ്പർ എം നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ഹുസൈൻ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷീന അനൂബ് , നെടുമ്പള്ളി സൈദ് ,മെമ്പർമാരായ ലത്തീഫ് ,എ സൈദ്, ഉണ്ണി അരക്കിങ്ങൽ, നംഷാദ് അമ്പലവൻ, ടികെ റഷീദ് ,മെഡിക്കൽ ഓഫീസർ സുബൈർ അരീക്കാട്ട് ,ഹെൽത്ത് ഇൻസ്പെക്ടർ എം എൻ രജിത്കുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.സുബിത , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.കെഅമൃത , രാഷ്ട്രീയ പ്രതിനിധികളായ പി.കെ അലി അക്ബർ , എടക്കണ്ടൻ മുഹമ്മദ് കുട്ടി പികെ സിദ്ദീഖ്, യു കെ ഇബ്രാഹിം ഹാജി, എൻ കെ പോക്കർ, കെകെ കുഞ്ഞിമുഹമ്മദ് ഹാജി ,പിപി ലത്തീഫ്, പുള്ളാടാൻ കാദർ, സി ടി ഹുസൈൻ മാസ്റ്റർ ,പ്രജിത്ത് പട്ടയിൽ, ടി പി ഉസ്മാൻ കോയ, മനോജ്, എൻ കെ നിഷാദ്, കെ.ഇസ്മയിൽ , സി .ടി. ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ:
ചേറൂർ മുതുവിൽകുണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിക്കുന്നു