തെരുവുനായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കവെ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. വള്ളിക്കുന്ന് ആനയാറങ്ങാടിക്ക് സമീപമാണ് പ്രദേശ്വാസികളെ ആശങ്കയിലാഴ്ത്തിയ ഈ ദാരുണാപകടം നടന്നത്.

അപകടത്തിൽ ഓട്ടോ ഡ്രൈവറായ വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശി കരങ്ങാട്ട് ശാന്തകുമാറിനും (56) യാത്രക്കാരിയായ അത്താണിക്കൽ സ്വദേശിനി ലീനാ വിൻസെന്റിനും (60) ആണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നൽകിയിട്ടുണ്ട്. കാലിന് സാരമായി പരുക്കേറ്റ ലീനാ വിൻസെന്റിനെ കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വള്ളിക്കുന്ന് മേഖലയിൽ തെരുവ് നായകളുടെ ശല്യം കാരണം ഇത്തരം വാഹനാപകടങ്ങൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}