'നബി-കാലം തേടുന്ന കാരുണ്യം'; എസ്.വൈ.എസ്. മീലാദ് കാംപെയിൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം : പുതുയുഗത്തിൽ മാനവികതയും കാര്യണ്യവും സൃഷ്ടിക്കാൻ പ്രവാചകന്റെ സന്ദേശം വഴികാട്ടുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'നബി-കാലം തേടുന്ന കാരുണ്യം' എന്ന പ്രമേയത്തിൽ സുന്നി യുവജനസംഘം സംസ്ഥാനകമ്മിറ്റി നടത്തുന്ന മീലാദ് കാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹം.
സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസ്‍ലിയാർ പ്രാർഥന നടത്തി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രമേയപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസകുട്ടി മുസ്‍ലിയാർ, ഡോ. സി.കെ. അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ.എ. റഹ്‌മാൻ ഫൈസി കാവനൂർ, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ആർ.വി. കുട്ടിഹസൻ ദാരിമി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സലീം എടക്കര, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

കാംപെയിനിന്റെ ഭാഗമായി ജില്ലാതലങ്ങളിൽ മീലാദ് വിളംബരറാലി, മണ്ഡലം തലങ്ങളിൽ സെമിനാർ, പഞ്ചായത്തുതലങ്ങളിൽ മീലാദ് സംഗമം, മഹല്ല്‌-ശാഖാ തലങ്ങളിൽ നബിദിനറാലി, പ്രമേയപ്രഭാഷണം എന്നിവ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}