വേങ്ങര: ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതി സംഘടിപ്പിച്ച പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനം നിർവഹിച്ചു. സ്പെയിൻ ടീമിനെ കൃത്യമായി പ്രവചിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് കോയയ്ക്കുള്ള സമ്മാനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വിതരണം ചെയ്തത്.
ശനിയാഴ്ച (1-8-2026) നടന്ന ചടങ്ങിൽ പൗരസമിതി പ്രസിഡണ്ട് എം.കെ. റസാക്ക് അധ്യക്ഷത വഹിച്ചു. ടി.കെ. ദിലീപ്, പി. മുസ്തഫ, മൊയ്തീൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.