എ.ആർ നഗർ ജി. യു. പി .സ്കൂളിൽ ഈ വർഷം നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചവർക്ക് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായി.
വിദ്യാർഥികളെ വിഷൻ, ഇൻസ്പെയർ , ഫ്യൂച്ചർ തുടങ്ങിയ വിവിധ പാർട്ടികളിലായി അണിനിരത്തിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.. ജനാധിപത്യ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി പൂർണ്ണമായും അതേ രീതിയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ , പ്രചരണ പ്രവർത്തനങ്ങൾ,കലാശക്കൊട്ട് ,ബൂത്ത് ക്രമീകരിക്കൽ , മെഷീൻ ഉപയോഗിച്ചുള്ള വോട്ടിംഗ് , ഫലപ്രഖ്യാപനം, ആഹ്ലാദപ്രകടനം, ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ച്ചടങ്ങും നടത്തിയതോടെ ഈ വർഷത്തെ വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അന്ത്യം കുറിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലൈല പുല്ലൂണി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ പി കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷക്കീർ അലി അരീക്കൻ , എച്ച് .എം ഇൻ ചാർജ് ആബിദ് പാക്കട, അധ്യാപകരായ പി. അബ്ദുൽ കരീം, കെ.മുഹമ്മദ് സഈദ് ,പി.ടി.എ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ പി.ലബീബ്, എ.ഷഫീഖ് , കെ.പി ഷഹന, സി.സി.ഒ ഹിജാസ് ലത്തീഫ്, വിജില,സുചിത്ര,നീതു ,നിത്യ ,സറീന, ബിന്ദു ,അമീന , ടി.അബ്ദുൽ റഷീദ് എ.പി മുഹമ്മദ് യാസീൻ ,വിദ്യ, ധന്യ, റാഷിദ,നിഷ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.