വേങ്ങര: വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര പരപ്പിൽ പാറ സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്.
ഇന്ന് മഞ്ഞമാടിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.