പറപ്പൂർ ചേക്കാലിമാട് വനിതകൾക്കായി സൗജന്യ യോഗ പരിശീലന ക്യാമ്പ് ആരംഭിച്ചു

ചേക്കാലിമാട് : പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലന ക്യാമ്പിന് ചേക്കാലിമാട് തുടക്കമായി,ചേക്കാലിമാട് ടർഫിന് സമീപമുള്ള വോളിബോൾ കോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അസ്‌ലു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മൂന്നാം വാർഡ് മെമ്പർ കെ.സി.സഫിയ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ.സുബൈർ മാസ്റ്റർ, ഒന്നാം വാർഡ് മെമ്പർ എ.കെ. ഷഹീം, രണ്ടാം വാർഡ് മെമ്പർ ഇ.കെ. നസീമ, വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ.നാസർ, ഇ.കെ സൈദുബിൻ,വി.എസ്. ബഷീർ, പറപ്പൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹുസ്ന, യോഗ ട്രെയിനർ നിഷ, Mec7 കോഡിനേറ്റർ എ.കെ.സിദ്ദീഖ്, നജീബ് വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}