കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് അപ്രതീക്ഷിതമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ച് തീവ്രപരിചന വിഭാഗത്തിൽ (വെന്റിലേറ്ററിൽ) വിദഗ്ധ ചികിത്സ നൽകിയെങ്കിലും രാത്രി 8 മണിയോടുകൂടി മരണപ്പെടുകയായിരുന്നു.
മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.