പറപ്പൂരിൽ യോഗ പരിശീലന ക്ലാസിന് സമാപനം ; നിഷ ടീച്ചർക്ക് യാത്രയയപ്പ് നൽകി ആലച്ചുള്ളി വനിതാ കൂട്ടായ്മ

പറപ്പൂർ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ ഒരു മാസക്കാലമായി നടന്നു വന്നിരുന്ന സൗജന്യ യോഗ പരിശീലന ക്ലാസ് വിജയകരമായി പൂർത്തിയായി,പരിശീലനത്തിന് നേതൃത്വം നൽകിയ പ്രമുഖ യോഗ ട്രെയിനർ നിഷ ടീച്ചർക്ക് ആലച്ചുള്ളി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

പറപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ 'വനിതകൾക്ക് യോഗ പരിശീലനം' പ്രൊജക്റ്റിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്,വാർഡിൽ നിലവിലുള്ള വനിതാ കൂട്ടായ്മയുടെ പ്രവർത്തന മികവ് മുൻനിർത്തി വാർഡ് മെമ്പർ ജംഷീനയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഇവിടെ സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി പഴയ പതിനേഴാം വാർഡിൽ സജീവമായി പ്രവർത്തിക്കുന്ന ആലച്ചുള്ളി വനിതാ കൂട്ടായ്മയുടെ കീഴിൽ 88-ഓളം വനിതകളെ പങ്കാളികളാക്കി 'Mec 7' എക്സർസൈസ് വിജയകരമായി നടന്നു വരുന്നുണ്ട്,ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ചെറിയ സന്തോഷ കൂട്ടായ്മകളും ഇവർ സംഘടിപ്പിക്കാറുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}