അച്ഛന്റെ മരണശേഷമുള്ള വൈകാരിക പോസ്റ്റിൽ വിരമിക്കൽ സൂചന നൽകി അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസി

അച്ഛന്റെ മരണശേഷമുള്ള വൈകാരിക പോസ്റ്റിൽ വിരമിക്കൽ സൂചന നൽകി അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസി. അച്ഛനില്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയില്ലെന്നും തന്റെ കരിയർ ദീർഘകാലം തുടരുന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം കുറിച്ചു.

അച്ഛന്റെ വിയോഗത്തിൽ താൻ അനുഭവിക്കുന്ന ദുഃഖവും തന്റെ ജീവിതത്തിലും കരിയറിലും അച്ഛൻ ചെലുത്തിയ സ്വാധീനവും മെസി വൈകാരിക കുറിപ്പിൽ പങ്കുവെച്ചു. പിതാവ് വിട്ടുപിരിഞ്ഞത് ഇപ്പോഴും തനിയ്ക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ഈ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും താരം കുറിച്ചു.
'അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് അച്ഛൻ എന്നോട് എപ്പോഴും ആവശ്യപ്പെടുമായിരുന്നു, ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും അച്ഛന് അവിടെ വരാൻ സാധിച്ചില്ല. കിരീടം നേടി അച്ഛന് സമ്മാനിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛനില്ലാതെ ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചത്, ഇനി എത്ര നാൾ ഇത് തുടരുമെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്." - മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, മെസിയെ ആശ്വസിപ്പിച്ച് പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. ബുദ്ധിമുട്ടേറിയ സമയം മറികടക്കാനാവട്ടെ എന്നാണ് റൊണാൾഡോയുടെ ആശ്വാസവാക്കുകൾ. ദീർഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ഹോർഹെ മെസി ഓഗസ്റ്റ് 7-നാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു പിതാവ്. മെസിയുടെ വളർച്ചയിൽ ഉടനീളം വഴികാട്ടിയും സുഹൃത്തുമായിരുന്നു അദ്ദേഹം. അതേസമയം, കരിയറിന്റെ കാര്യത്തിൽ മെസി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർമയാമിയും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}