ഊരകത്ത് യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണം; ലഹരി വിരുദ്ധ സത്യപ്രതിജ്ഞയും പതാക ഉയർത്തലും സംഘടിപ്പിച്ചു

ഊരകം: യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ ഹാൾ പരിസരത്ത് പതാക ഉയർത്തുകയും, ലഹരിക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

മണ്ഡലം പ്രസിഡന്റ് സക്കീർ ചടങ്ങിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ആഷിക് മച്ചഞ്ചേരി ചടങ്ങിൽ പങ്കെടുത്തവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ സുഫിയാൻ, അർജുൻ, സുഫൈൽ, സിനാൻ, ഷിജിത്ത്, സുഹൈൽ, നിഹ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}