പൂക്കളും പച്ചക്കറിയും മാത്രമല്ല; വിപണിയെ വിസ്മയിപ്പിച്ച് വേങ്ങര ചേറൂർ സ്കൂൾ കുട്ടികളുടെ 'ഓണച്ചന്ത'!

വേങ്ങര: ഓണത്തോടനുബന്ധിച്ച് സ്കൂളിന് മുന്നിലെ അങ്ങാടിയിൽ ഓണച്ചന്തയൊരുക്കി ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
 
സ്കൂളിലെ എൻഎസ്എസ്, ഭൂമിത്ര സേന തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികളായ സി മുഹമ്മദ്‌ ശിബിൽ, എം മെഹജ മിൻഷ, പി പി ഫാത്തിമ ദിയാന, കെ കെ അഫ്രാ ബീവി, റഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചന്ത സംഘടിപ്പിച്ചത്. 

നാടൻ പച്ചക്കറികൾ,കിഴങ്ങ് വർഗ്ഗങ്ങൾ, പലചരക്കുകൾ, തൈകൾ, വളർത്തു മൃഗങ്ങൾ, ഫലവർ പഴങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ചന്തയിൽ ലഭ്യമായിരുന്നു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസ് ലു ആദ്യ വില്പന പൂക്കുത്ത് മുജീബിന് നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ, പ്രിൻസിപ്പൽ പിടി ഹനീഫ, ബ്ലോക്ക് മെമ്പർ ദേവദാസൻ, കൃഷി ഓഫീസർ ബബിത, ആവയിൽ സുലൈമാൻ ഹാജി, എച്ച് എം കെ പി അസീസ്, പ്രോഗ്രാം കോഡിനേറ്റന്മാറായ കെ ടി ഹമീദ്, ടി റാഷിദ്, സി കെ ഷാനവാസ് ഖാൻ, ഹംസ പുള്ളാട്ട്, കെ വി ഫസലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}