വേങ്ങര: സമസ്ത സെൻ്റിനറിയുടെ ഭാഗമായി വേങ്ങര സമസ്ത കാര്യാലയത്തിൽ എസ്.ജെ.എം. വേങ്ങര മേഖല മുഅല്ലിം സമ്മേളനം സംഘടിപ്പിച്ചു. ആഗസ്റ്റ് എട്ടിന് നടന്ന ചടഞ്ഞ് കേന്ദ്ര മുശാവറ അംഗം അഹമ്മദ് അബ്ദുല്ല അഹ്സനി ചങ്ങാനി ഉദ്ഘാടനം ചെയ്തു.
സഫ്വാൻ സഖാഫി വെള്ളില അധ്യക്ഷത വഹിച്ച ചടങ്ങിൽ 'അധ്യാപകന്റെ സാമൂഹിക ദൗത്യം' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രമുഖർ സംസാരിച്ചു. സമ്മേളനത്തിൽ സിദ്ധീഖ് സഖാഫി അരിയൂർ 'സമസ്ത 100 പ്രകാശ വർഷങ്ങൾ' എന്ന വിഷയത്തിലും, എസ്.വൈ.എസ്. വേങ്ങര സോൺ പ്രസിഡണ്ട് യൂസഫ് സഖാഫി കുറ്റാളൂർ 'സെന്റനറി പദ്ധതികൾ' എന്ന വിഷയത്തിലും കീനോട്ട് അവതരിപ്പിച്ചു. എസ്.ജെ.എം. മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽജബ്ബാർ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ റാലിയും നടന്നു. കുഞ്ഞുമുഹമ്മദ് സഖാഫി പൊന്മള, അബ്ദുറഹ്മാൻ മുസ്‌ലിയാർ പട്ടാമ്പി, അഷ്റഫ് മുസ്‌ലിയാർ കവല, റഷീദ് സഖാഫി, ഷമ്മാസ് സഖാഫി, സുഹൈൽ സഖാഫി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
സലൂബ് സഅദി വേങ്ങര, മജീദ് ചാലിൽകുണ്ട്, ഉവൈസ് അദനി, വെങ്കുളം അബുബക്കർ മുസ്ലിയാർ, ശുഹൈബ് സഖാഫി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങും ഇതോടൊപ്പം നടന്നു.