വേങ്ങര: എടരിക്കോട് - വേങ്ങര പി.ഡബ്ല്യു.ഡി. റോഡിലെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികൾക്ക് പരാതി നൽകി. റോഡിൽ അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും, ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ സജാദ് എ.കെ, സിദ്ദീഖ് സി.ടി, ഷംസുദ്ദീൻ പി.കെ, ഷറഫ് എ.കെ, കുട്ടിപ്പ ടി.എം, അക്ബർ ടി.കെ, മുനീബ് കെ. എന്നിവരാണ് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകിയത്.
യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്ന ഈ റോഡിലെ കുഴികൾ എത്രയും വേഗം അടച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും, ഗതാഗതം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.