പറപ്പൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളിലെ വിവിധ റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗവും മറ്റ് ജീവനക്കാരും സ്ഥലപരിശോധന നടത്തി,റോഡ് സൈഡ് സംരക്ഷണ ഭിത്തി നിർമാണം,കോൺക്രീറ്റിംഗ്,ടാറിങ് എന്നിവയ്ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശനം നടത്തിയത്.
അഞ്ചാം വാർഡിലെ പുത്തൻപറമ്പ് - മരുതിൽ കോളനി റോഡിന്റെ ബാക്കി ഭാഗങ്ങളും,മരുതിൽ കോളനി - കാരാടൻ കോളനി റോഡും കോൺക്രീറ്റ് ചെയ്യുന്നതിനായി സംഘം അളവുകൾ എടുത്ത് വിവരങ്ങൾ തിട്ടപ്പെടുത്തി,ആറാം വാർഡിലെ ചീനി പടി എ.എം.എൽ.പി. സ്കൂൾ റോഡ്, കോട്ടപ്പറമ്പ് - പൂളകോട്ടുമല (കുന്നത്തീരി) റോഡ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രധാന പാതകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തോടൊപ്പം അഞ്ചാം വാർഡ് മെമ്പർ സക്കീന ഇബ്രാഹിം കുട്ടി പി.കെ,ആറാം വാർഡ് മെമ്പർ റജ്ന റൗഫ് എ.വി എന്നിവരും പങ്കെടുത്തു,സി.പി.കുഞ്ഞമ്മദ് മാസ്റ്റർ,പി.കെ.ഇബ്രാഹിംകുട്ടി,കെ.കെ.മുഹമ്മദ് കുട്ടി,എം.അബ്ദുസമദ്,ഇബ്രാഹിം വെട്ടിക്കാട്ടിൽ,കൂനാരി ആലിക്കുട്ടി ഹാജി,റൗഫ് എ.വി തുടങ്ങിയവരും സ്ഥലം സന്ദർശനം നടത്തി.