വലിയോറ - കളികടവ് ഡ്രൈനേജ് പ്രശ്നം: 16 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

കേരളത്തിലെ സ്വകാര്യ ബസ് മേഖല വീണ്ടും വലിയ പ്രതിസന്ധിയിലേക്ക്. മിനിമം ബസ് ചാർജ് 15 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ചൊവ്വാഴ്ച സമര പ്രഖ്യാപനം നടത്തുമെന്നാണ് ഉടമകളുടെ പുതിയ മുന്നറിയിപ്പ്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിൽ വരുമാന നഷ്ടം രൂക്ഷമായെന്നാണ് ബസ് ഉടമകളുടെ വാദം. ഇതേ വിഷയം പഠിക്കാൻ മുൻ ഡി.ജി.പി കെ. പത്മകുമാർ അധ്യക്ഷനായ സമിതി സർക്കാർ നിയോഗിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമിതി റിപ്പോർട്ടിൽ തന്നെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നിരവധി നിർദേശങ്ങളുണ്ട്. പ്രിയദർശിനി സർവീസുകളുടെ സമയക്രമം പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകളെ സർക്കാർ പാട്ടത്തിനെടുക്കുന്ന സംവിധാനം പരിഗണിക്കുക, ഇൻഷുറൻസ് പരിരക്ഷ നൽകുക, സ്വകാര്യ ബസ് മേഖലയെ MSME പരിഗണനയിൽ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}