വേങ്ങര: എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൗലിദ് സദസും സ്വീകരണ സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയിൽ ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മിയാ സലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാചകചര്യ പൂർണ്ണമായും പിന്തുടർന്ന് ജീവിതം മുന്നോട്ട് നയിക്കാൻ നാം ഓരോരുത്തരും സന്നദ്ധമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്, വേങ്ങര ഖുർആൻ പഠന കേന്ദ്രത്തിന്റെ ഉപഹാരം ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി സയ്യിദ് മിയാ സലി ശിഹാബ് തങ്ങൾക്ക് സമ്മാനിച്ചു.
ചടങ്ങിൽ ഖുർആൻ പഠന കേന്ദ്രം ഭാരവാഹികളായ ഇ.വി. അബ്ദുസ്സലാം, പി. മൊയ്തീൻകുട്ടി മാസ്റ്റർ, റേഞ്ച് മാനേജ്‌മെന്റ് ഭാരവാഹികളായ എം.കെ. കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി. കുഞ്ഞിമോൻ ഹാജി, സി.പി. മുഹമ്മദ് ഹാജി, ജലീൽ ചാലിൽക്കുണ്ട്, ആബിദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.