പറപ്പൂർ: നീറ്റ് പരീക്ഷയിൽ റാങ്ക് നേടി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ പി ദിയാനയെ മുസ്ലിം ലീഗ് ഓൺ ലൈൻ കൂട്ടായ്മ ചേക്കാലിമാട് യൂത്ത് വോയ്‌സ് ആദരിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉപഹാരം നൽകി.പഞ്ചായത്ത് ലീഗ് സെക്രട്ടറി വി. എസ് ബഷീർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, എ. കെ സിദ്ധീഖ്, ടി മൊയ്തീൻ കുട്ടി, പി യൂനുസ് മാസ്റ്റർ,എ.കെ ഫൈസൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : പി ദിയാനക്ക് മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉപഹാരം നൽകുന്നു.