വേങ്ങര: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിൻ്റെ രണ്ടാം ഘട്ട പദ്ധതി അവതരണത്തിൻ്റെ ഭാഗമായി വേങ്ങര സോണ്‍ സെന്റിനറി അസംബ്ലി 2:0 പ്രൗഢമായി. കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് ജില്ല പ്രസിഡൻ്റ് ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ബാഖി മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ബാഖവി വെങ്കുളം, കുഞ്ഞാപ്പു ഖാസിമി, അലവികുട്ടി നെല്ലിപറമ്പ്, കെ പി യൂസുഫ് സഖാഫി, ശാഫി മുസ്ല്യാർ സംബന്ധിച്ചു.