പറപ്പൂരിൽ നിന്ന് ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങി യുവാക്കൾ ; ദീർഘദൂര സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചു

കടവത്ത് : നാടിന്റെ അതിരുകൾ താണ്ടി ഭാരതത്തിന്റെ വിവിധ സംസ്കാരങ്ങളും പ്രകൃതിഭംഗിയും അടുത്തറിയാൻ പറപ്പൂരിൽ നിന്നൊരു സംഘം യുവാക്കൾ ഇന്ത്യ ചുറ്റിക്കറങ്ങാൻ വേണ്ടി യാത്ര ആരംഭിച്ചു,ദക്ഷിണേന്ത്യയിൽ നിന്ന് തുടങ്ങി വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ വരെ നീളുന്ന വിശാലമായ യാത്രയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമിട്ടത്.

കർണാടക,തെലങ്കാന,ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒഡീഷ,പശ്ചിമ ബംഗാൾ,ബിഹാർ എന്നിവ പിന്നിട്ട് ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്കാണ് ഇവരുടെ പ്രയാണം,തുടർന്ന് പ്രകൃതിമനോഹരമായ അസം,മേഘാലയ,ഹിമാലയൻ സസ്യാഭിവൃദ്ധിയും തവാങ്,മനോഹര കാഴ്ച്ചകൾ നിറഞ്ഞ അരുണാചൽ പ്രദേശ് ലഡാക്,കാശ്മീർ വരെ സംഘം യാത്ര ചെയ്യും,ഇരുപത്തി അഞ്ചു ദിവസങ്ങളാണ് യാത്രക്ക് വേണ്ടി സമയം ചിലവിടുന്നത്.

വിവിധ ദേശങ്ങളിലെ സംസ്‌കാരം, ചരിത്രം,ആചാരങ്ങൾ, ഭക്ഷണരീതികൾ എന്നിവ നേരിട്ടനുഭവിച്ചറിയുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം,പറപ്പൂർ കടവത്ത് സ്വദേശികളായ ശരീഫ് തേക്കിൽ,മൻസൂർ മൂച്ചിക്കാടൻ,അൻസാർ മൂച്ചിക്കാടൻ,സാദിഖ് പങ്ങിണിക്കാട്ട്,നബീൽ ഇല്ലിക്കൽ പാലാത്ത്,നവാബ് ചോലക്കലകത്ത് എന്നീ യുവാക്കളായ ആറ് സുഹൃത്തുക്കളാണ് യാത്രക്ക് തുടക്കം കുറിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}