മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി മരണപ്പെട്ടു. അരീക്കോട് കാവനൂർ 12 സ്വദേശിയായ ഷിനാസ് ആണ് മരണപ്പെട്ടത്.
കാവനൂർ ഇളയൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. മത്സരം പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കൂടെയുള്ളവരും സംഘാടകരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.