ജീവിത വിജയം വ്യക്തി വിശുദ്ധിയിലൂടെ; എം.അഹമ്മദ് കുട്ടി മദനി

കോട്ടക്കൽ: ജീവിത വിജയം നേടുന്നതിന് വ്യക്തി വിശുദ്ധിയും സദാചാര ബോധവും അനിവാര്യമാണ്. ലോകത്ത് കടന്ന് പോയ മുഴുവൻ പ്രവാചകൻമാരും ജനങ്ങളെ സൻമാർഗത്തിലൂടെ ഏകദൈവ വിശുദ്ധിയുടെ സത്വങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കാൻ സന്ദേശവാഹകരായ് നിയോഗിക്കപ്പെട്ടവരായിരുന്നുവെന്നും  കേരള നദ്‌വത്തുൽ മുജാഹിദീൻ മർകസ്സുദ്ദഅ് വ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു.
 ധർമപഥം സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി കുഴിപ്പുറം മദ്റസത്തുൽ ഹുദാ അങ്കണത്തിൽ വെച്ച് നടന്ന കോട്ടക്കൽ മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫൈസൽ നന്മണ്ട, അബ്ദുറഷീദ് ഉഗ്രപുരം, നുബ്ല അബ്ബാസ്, ഡോ :സി. മുഹമ്മദ് അൻസാരി തുടങ്ങിയവർ ക്ലാസ്സെടുത്തു.
ഹാഫിള് നുസുല്ൻ്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടിക്ക് സി. മമ്മു സാഹിബ് അധ്യക്ഷനായിരുന്നു.
കെ. കെ. മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, മൊയ്തീൻ കോയ മുതല മാട് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}