വേങ്ങര സി.എച്ച്.സിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക; വെൽഫെയർ പാർട്ടി മന്ത്രിക്ക് നിവേദനം നൽകി

വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും പ്രസവ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. പ്രദേശത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

ഇതിനുപുറമെ, പാക്കടപ്പുറായ, കൂരിയാട്, കച്ചേരിപ്പടി, പുത്തനങ്ങാടി തുടങ്ങിയ സബ്‌സെന്ററുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള അനുബന്ധ തസ്തികകൾ സൃഷ്ടിച്ച് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വേങ്ങര എം.എൽ.എയുമായ കെ.എം. ഷാജിക്ക്, വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി കുട്ടി മോന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ചടങ്ങിൽ എം.പി. റസാക്ക്, ബഷീർ പുല്ലമ്പലവൻ എന്നിവരും സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}