മിനി കാപ്പിൽ-കിളിനക്കോട് റോഡ് നവീകരണം: എസ്‌.ഡി.പി.ഐ ഇടപെടൽ ഫലം കണ്ടു; നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

കണ്ണമംഗലം: വേങ്ങര നിയോജകമണ്ഡലത്തിലെ കണ്ണമംഗലം - ഊരകം പഞ്ചായത്ത് അതിർത്തിയിലൂടെ കടന്നുപോകുന്ന മിനി കാപ്പിൽ - കിളിനക്കോട് റോഡ്നവീകരണത്തിലെ അശാസ്ത്രീയതയ്ക്കും നീണ്ടകാലത്തെയാത്രാദുരിതത്തിനുമെതിരെഎസ്.ഡി.പി.ഐ നടത്തിയ ശക്തമായ ഇടപെടലുകൾ ഒടുവിൽ ഫലം കാണുന്നു.

മാസങ്ങളായി തകർന്നു കിടന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിച്ചു.നാല് കോടി രൂപ ചെലവഴിച്ചുള്ള ബി.എം. ആൻഡ് ബി.സി. പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് സാമാന്യം ഭേദപ്പെട്ടറോഡ്ജെ.സി.ബി.ഉപയോഗിച്ച് വെട്ടിപൊളിച്ച് റോഡ് യാത്ര ദുഷ്കരമാകുകയും    അലർജി പോലുള്ള  ആരോഗ്യ പ്രശ്നങ്ങളെക്കൊണ്ട് പ്രദേശവാസികളെ ദുരിതത്തിലേക്ക് തള്ളിവിട്ട് മാസങ്ങൾകഴിഞ്ഞിട്ടുംതുടർനടപടികൾ ഒന്നുമുണ്ടായില്ല. റോഡിലെ കടുത്ത പൊടിശല്യം മൂലം കുട്ടികൾക്കടക്കം അലർജി പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചുവന്ന സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി നിയമ പോരാട്ടങ്ങളിലേക്കും ശക്തമായ ഇടപെടലുകളിലേക്കുംതിരിഞ്ഞത്.അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയ്ക്കെതിരെ എസ്.ഡി.പി.ഐ കേരള സംസ്ഥാനമനുഷ്യാവകാശ കമ്മീഷനെയും,മുഖ്യമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. പരാതിയെത്തുടർന്ന് മനുഷ്യാവകാശകമ്മീഷൻ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയും,മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതിതുടർനടപടികൾക്കായി മലപ്പുറംഎൽ.എസ്.ജി.ഡി (LSGD) ജില്ലാ ജോയിന്റ് ഡയറക്ടർ വഴി മലപ്പുറം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറുകയും ചെയ്തിരുന്നു.എസ്.ഡി.പി.ഐയുടെ ഈ നിരന്തരവും ശക്തവുമായ ഇടപെടലുകളാണ് അനന്തമായി നീണ്ടുപോകുമായിരുന്ന റോഡ് പണി പെട്ടെന്ന് തന്നെ പുനരാരംഭിക്കുന്നതിലേക്ക് കാരണമായത്.
പണിപുനരാരംഭിച്ചതുമായിബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാക്കൾ  റോഡ് പണി നടക്കുന്നസ്ഥലം സന്ദർശിക്കുകയും നിലവിലെസാഹചര്യം വിലയിരുത്തി. എത്രയും പെട്ടെന്ന് റോഡിന്റെ വർക്ക് പൂർത്തീകരിക്കുന്നതുമായിബന്ധപ്പെട്ട് കോൺട്രാക്ടറുമായി നേതാക്കൾ ചർച്ചനടത്തി.ഒരാഴ്ചക്കകം റോഡ്പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ചർച്ചയ്ക്കിടെ കോൺട്രാക്ടർ അറിയിച്ചു.ജീവൽപ്രധാനമായ പ്രശ്നത്തിൽ ഇടപെട്ട് റോഡ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത എസ്.ഡി.പി.ഐ പ്രാദേശികനേതൃത്വത്തിന്റെ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}