വേങ്ങര പൂങ്കുടായ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; പോളിംഗ് തിങ്കളാഴ്ച

വേങ്ങര: വേങ്ങര പഞ്ചായത്ത് മൂന്നാം വാർഡ് പൂങ്കുടായ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് (ശനിയാഴ്ച) അവസാനിക്കും. 28-ന് രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. 29-ന് രാവിലെ 10-ന് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ ആരംഭിക്കും. 

ഭാഗം ഒന്നിൽ 845-ഉം രണ്ടിൽ 837-ഉം അടക്കം ആകെ 1682 വോട്ടർമാരാണുള്ളത്. പി.എം.എസ്.എ.എൽ.യു.പി സ്‌കൂളാണ് വോട്ടെടുപ്പ് കേന്ദ്രം. എൽ.ഡി.എഫിന് വേണ്ടി യു.പി സുഭാഷും യു.ഡി.എഫിനായി കെ.പി ഹസീനാ ഫസലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിലെ കെ.പി ഫസൽ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}