വള്ളിക്കുന്ന്: ലോക മുളദിനത്തോടനുബന്ധിച്ച് കടലുണ്ടിനഗരം എ.എം.യു.പി സ്കൂളിൽ സീഡ്, ജെ ആർ സി, സ്‌കൗട്ട് വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ മുള നടലും മുളയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മുളയ്ക്കുള്ള പ്രാധാന്യം വിദ്യാർഥികളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി നിർവഹിച്ചു . .മുളയുടെ വിവിധ ഉപയോഗങ്ങൾ, പരിസ്ഥിതിയുമായുള്ള ബന്ധം, പ്രകൃതി സംരക്ഷണത്തിൽ വിദ്യാർഥികൾക്ക് വഹിക്കാവുന്ന പങ്ക് എന്നിവ സംബന്ധിച്ച് അദ്ദേഹം ബോധവൽക്കരണ ക്ലാസും നടത്തി. പി ടി എ വൈസ് പ്രസിഡൻ്റ് എം പി തസ്ലീന അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രഥാമ ധ്യാപകൻ വി അബ്ദുൽ ജലീൽ, സീനിയർ അധ്യാപകൻ എം എം അമീൻ ഫൈസൽ, വി അബ്ദുൽ ഷീദ്, എം അബ്ദുൽ റഫീഖ് , സി ജാസിറ , പി പൂക്കോയ സംസാരിച്ചു. മുജീബ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് മുളത്തൈകൾ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനും പ്രകൃതിയോട് ചേർന്നുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടി സഹായകമായി.
ഫോട്ടോ- കടലുണ്ടി നഗരം എ എം യു പി സ്കൂളിൽ മുള നടൽ ദിനാചരണം കെഡിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് നിർവഹിക്കുന്നു.