ആധാരമെഴുത്ത് അസോസിയേഷൻ വേങ്ങര യൂണിറ്റ് സമ്മേളനം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വേങ്ങര: ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ വേങ്ങര യൂണിറ്റ് സമ്മേളനം പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് സി ബാബു അധ്യക്ഷതവഹിച്ചു ചടങ്ങിൽ മുതിർന്ന ആധാരം എഴുത്തുകാരെ ആദരിച്ചു. സെക്രട്ടറി കെ വി സമീർ റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ സിപി അശോകൻ,  ജില്ലാ സെക്രട്ടറി പി മുഹമ്മദലി, ജില്ലാ ട്രഷറർ ശശിധരൻ, എം ഖമറുദ്ദീൻ, കെ പി ഖയ്യൂം ഹാജി, എ രവീന്ദ്രൻ, എം മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി സി ബാബു (പ്രസിഡൻ്റ്), ഷൈനി (വൈസ് പ്രസിഡൻ്റ്), കെ വി സമീർ (സെക്രട്ടറി), എൻ പി സിജിത (ജോ. സെക്രട്ടറി), എം മോഹൻദാസ് (ട്രഷറർ), എം ഖമറുദ്ദീൻ, എ രവീന്ദ്രൻ, കെ ടി ഇന്ദിര ( ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ- ആധാരമെഴുത്ത് അസോസിയേഷൻ വേങ്ങര യൂനിറ്റ് സമ്മേളനം പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}