നബിദിനാഘോഷം: ഒതുക്കുങ്ങൽ ജാമിഅഃ ഇഹ്‌യാഉസ്സുന്നയിൽ പതാക ഉയർന്നു

മഖ്ദൂമാബാദ്: തലമുറകളോട് സംവദിക്കുന്ന തിരുനബി ദർശനം എന്ന പ്രമേയത്തിൽ  ഒതുക്കുങ്ങൽ ജാമിഅഃ ഇഹ്‌യാഉസ്സുന്നയിൽ നടക്കുന്ന മീലാദ് സമ്മേളന  നഗരിയിൽ പതാക ഉയർന്നു.  ഇഹ്‌യാഉസ്സുന്ന പ്രിൻസിപ്പൽ ശൈഖുനാ റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ സ്ഥാപന രക്ഷാധികാരി ശൈഖുനാ ഒ.കെ. അബ്ദുൽ ഹക്കീം ഉസ്താദ് എന്നിവർ നേതൃത്വം നൽകി.

സയ്യിദ് ഹസൻ ശാത്വീരി തോട്ടക്കോട് സയ്യിദ് ഹസൻ ബാഖവി അൽ ബുഖാരി കൊന്നാര്, Ok അബ്ദുൽ റഷീദ് ഉസ്താദ്, ഉസ്താദ് ഫള്ലുറഹ്മാൻ അഹ്സനി, ഉസ്താദ് അബ്ദുല്ലാ അഹ്സനി, അലി ഹസൻ അഹ്സനി 
തുടങ്ങിയവർ സംബന്ധിച്ചു.

നാലുദിവസങ്ങളിലായി വിവിധ അക്കാദമിക സമ്മിറ്റുകൾ,മീലാദ് ആർട്ട്‌ ഫെസ്റ്റ്,ആത്മീയ സംഗമം,പ്രഭാത മൗലിദ് മുതഅല്ലിം സമ്മിറ്റ്, അഹ്സനീസ് മീറ്റ്,മീലാദ് സന്ദേശ റാലി തുടങ്ങിയ പരിപാടികൾ നടക്കും.

ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മദ്ഹു റസൂൽ പ്രഭാഷണം നടത്തും. വിവിധ ഉലമാക്കൾ സാമൂഹ്യ നേതാക്കൾ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}