പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകിയ എ ആർ നഗർ സ്വദേശി അറസ്റ്റിൽ

വേങ്ങര: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു‌.  കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകിയ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തു.

എ. ആർ. നഗർ പട്ടത്തൊടിക നാല്പത്തി മൂന്ന് വയസ്സുള്ള അബ്‌ദുൾ റസാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

പതിനാറ് വയസ്സുള്ള കുട്ടിയെ കക്കാടപുറത്ത് നിന്ന് യാറത്ത് പടിയിലേക്ക് ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവിടെ വച്ച് ഗ്ലാസിൽ മദ്യം ഒഴിച്ച് കുട്ടിക്ക് നൽകി നിർബന്ധിച്ച് കുടിപ്പിച്ചു എന്നാണ് പരാതി.

നാട്ടുകാർ സംഭവം കണ്ടതിനെ തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് CI ബി.പ്രദീപ് കുമാറിൻ്റെ നിർദ്ദേശപ്രകാരം SI കെ.പി സഫ്‌വാനും പോലീസ് സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ്
ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}