വേങ്ങര സി.എച്ച്.സിയിലെ പ്രസവ ചികിത്സാ സൗകര്യം പുനസ്ഥാപിക്കണം: വെൽഫെയർ പാർട്ടി

വേങ്ങര: വഷങ്ങളായി വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ ഉണ്ടായിരുന്ന പ്രസവ സൗകര്യം, ചില സ്വകാര്യ ലോബികളുടെ സമ്മർദ്ധ ഫലമായി നിർത്തി വെക്കുകയും അവിടെ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് തസ്തിക എടുത്തു കളയുകയും ചെയ്ത നടപടി പുനസ്ഥാപി ക്കണമെന്നും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനു സൗകര്യം ചെയ്യണമെന്നും വേങ്ങര പഞ്ചായത്ത്  വെൽഫെയർ പാർട്ടിയുടെ പ്രതിനിധി സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ഇത് സംബന്ധമായ നിവേദനം മന്ത്രിക്കു നല്കാനും തീരുമാനിച്ചു. കൂടാതെ, വലിയോറ, കൂരിയാട് പ്രദേശത്തെ സബ് സെന്ററുകൾക്കു കെട്ടിടം കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പാക്കടപുറായയിൽ ഇയ്യിടെ നവീകരിച്ച സബ് സെന്ററിൽ താൽക്കാലികമായെങ്കിലും ആവശ്യമായ ഡോക്ടറെ നിയമിച്ചു പൊതു ജനങ്ങൾക്ക്  ഉപയോഗിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ്‌ വി. ടി. എസ് ഉമർ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു ജില്ലാ പ്രതിനിധികളായ സാബിർ കൊടിഞ്ഞി, അലി അക്ബർ, സമീന എന്നിവരുടെ നേതൃത്വത്തിൽ നടന്നു. പുതിയ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ആയി പി. പി. കുഞ്ഞാലി മാസ്റ്റർ, സെക്രട്ടറി റഹീം ബാവ പറങ്ങോടത്ത്, ട്രഷറർ ബഷീർ പുല്ലമ്പലവൻ, വൈസ് പ്രസിഡന്റ്‌ ശബ്ന ടി. പി, ജോയിന്റ് സെക്രട്ടറി കുട്ടിമോൻ ചാലിൽ എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ, 17 അംഗ കമ്മിറ്റിയും രൂപീകരിച്ചു.   

വേങ്ങര മണ്ഡലം ഓഫീസിൽ വെച്ച് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ പുല്ലമ്പലവൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടി മോൻ റിപ്പോർട്ട്‌ അവതരണവും സാമ്പത്തിക റിപ്പോർട്ട്‌ അലവി എം പി യും നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശബ്‌ന സ്വഗതവും റഹീം ബാവ നന്ദിയും പറഞ്ഞു. സാബിർ കൊടിഞ്ഞി പുതിയ പ്രസിഡന്റിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പാതകയും കൈമാറി.

നേരത്തെ, പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ പാർട്ടി പതാക ഉയർത്തിയത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}