കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി അംഗങ്ങളുടെ ത്രിദിന ക്ലസ്റ്റർ തല പരിശീലനത്തിന് മാറാക്കരയിൽ തുടക്കമായ

മാറാക്കര: കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി അംഗങ്ങൾക്കായുള്ള ത്രിദിന ക്ലസ്റ്റർ തല പരിശീലന ക്യാമ്പിന് മാറാക്കര സി.ഡി.എസിൽ തുടക്കമായി. മാറാക്കര, വളവന്നൂർ, കല്പകഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള സി.ഡി.എസ് ചെയർപേഴ്സൺമാരും അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു.

മാറാക്കര സി.ഡി.എസ് ചെയർപേഴ്സൺ കദീജത്തുൽ കുബ്ര ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒക്കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിദ്ദീഖ്, മെമ്പർ സെക്രട്ടറി അഞ്ജന വി.ബി., കല്പകഞ്ചേരി സി.ഡി.എസ് ചെയർപേഴ്സൺ ഷഫീന, വളവന്നൂർ സി.ഡി.എസ് ചെയർപേഴ്സൺ സാദിയ, ബ്ലോക്ക് കോർഡിനേറ്റർമാരായ പ്രശ്ന, ജിജി, ശരണ്യ എന്നിവർ സംസാരിച്ചു.

പരിശീലന ക്യാമ്പിൽ യു. ഹമീദലി മാസ്റ്റർ, അഡ്വ. ഹാരിസ് മാസ്റ്റർ, സുമയ്യ ടീച്ചർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}