വേങ്ങര: എടരിക്കോട് കൂരിയാട് 33 കെ.വി. (33kV) ലൈനിൽ അറ്റകുറ്റപ്പണികൾ (ടച്ചിങ് വർക്ക്) നടക്കുന്നതിന്റെ ഭാഗമായി നാളെ (19.09.2026) വേങ്ങര സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി മുടക്കം. കൂരിയാട്, പാക്കടപ്പുറായ, അച്ഛനമ്പലം, കച്ചേരിപ്പടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് ഈ സമയത്ത് ഭാഗികമായി വൈദ്യുതി മുടങ്ങുക. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അഭ്യർത്ഥിച്ചു.