കണ്ണമംഗലം സ്വദേശിയെ നിലമ്പൂരിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണമംഗലം സ്വദേശിയായ യുവാവിനെ നിലമ്പൂരിൽ ക്വാറിക്ക് സമീപം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര കണ്ണമംഗലം മാങ്കുളം ചെറേക്കാട് സുരേഷ് (45) ആണ് മരിച്ചത്. നിലമ്പൂർ പുള്ളിപ്പാടം പെരിമ്പാറ പാറ ക്വാറിക്ക് സമീപം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

4 ദിവസം മുമ്പ് ക്വാറിയിൽ ജോലിയ്ക്കെത്തിയതാണ്. മറ്റു 3 പേർക്കൊപ്പമാണ് താമസിച്ചിരുന്നത്. 17 ന് രാത്രി ഉറങ്ങാൻ കിടന്നു. പുലർച്ചെ 5ന് മരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}