വേങ്ങര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ വേങ്ങര അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.
വേങ്ങര വ്യാപാര ഭവനിൽ നടന്ന അസംബ്ലി യൂത്ത് കൗൺസിൽ ജില്ലാ ഓർഗനൈസിംഗ് കൺവീനർ അഡ്വ. അബ്ദുൽ മജീദ് പതാക ഉയർത്തിയോടെ ആരംഭിച്ച അസംബ്ലി
എസ് ഡി പി ഐ വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുൽ നാസർ കല്ലൻ ഉദ്ഘാടനം നിർവഹിച്ചു.
യങ് ഡെമോക്രാറ്റ്സ്
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം ടി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ കെ. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞ പരിപാടിയിൽ
സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ബാസിത്ത് ആൽവി പ്രഭാഷണം നടത്തി.
ജില്ലാ ഓർഗനൈസിങ് കമ്മിറ്റിഅംഗം അഡ്വക്കേറ്റ് അബ്ദുൽ മജീദ്
കമ്മിറ്റി പ്രഖ്യാപനവും, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം മുസ്തഫ വളാഞ്ചേരി ഭാരവാഹി പ്രഖ്യാപനവും നടത്തി.
വിമൺഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ആരിഫ ടീച്ചർ
എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് ഹനീഫ കരുമ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വേങ്ങര യങ്ഡെമോക്രാറ്റ്സ് കമ്മിറ്റി ഭാരവാഹികൾ ആയി പ്രസിഡന്റ് സലീം ചീരങ്ങൻ വൈസ് പ്രസിഡന്റ് മാർ നിയാസ് ചെരൂർ സാബിറ ടീച്ചർ മമ്പുറം
സെക്രട്ടറിമാർ മിസ്രജ് പറപ്പൂർ,ഫായിസ് ചേറുർ, ജോയിന്റ് സെക്രട്ടറിമാരായി സി. ഷബീബ് വേങ്ങര,മിർഫാ എ.ആർ.നഗർ,
ശരീഫ് ഊരകം,റിശാൽ പറപ്പൂർ ട്രഷററായി മുനീർ. സി കെ. എന്നിവരെയും
കമ്മിറ്റി അംഗങ്ങളായി
വഹാബ്.കെ.പി,ശിഹാബ് വേങ്ങര, ശാമിൽ പറപ്പൂർ, ഷെഫീഖ് എ ആർ നഗർ, റിസ്വാന വേങ്ങര എന്നിവരെയും തിരഞ്ഞെടുത്തു പുതുതായിതിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സലീം ചീരങ്ങൻ നന്ദിപറഞ്ഞു .തുടർന്ന് വേങ്ങര നഗരത്തിൽ തെരഞ്ഞെടുത്ത പുതിയഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച്' കൊണ്ട് യങ് ഡെമോക്രാടസിന്റെ റാലിയും വേങ്ങരയിൽ പുതുചരിത്രം സൃഷ്ടിച്ചു.