വിചിത്രം, അത്യപൂർവ്വം! കോട്ടക്കലിൽ കോഴിയിട്ട മുട്ടയ്ക്കുള്ളിൽ മറ്റൊരു മുട്ട കണ്ടെത്തി

കോട്ടക്കൽ: മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ പൂർണവളർച്ചയെത്തിയ മറ്റൊരു മുട്ട! മലപ്പുറം കോട്ടക്കൽ പാലത്തറ സ്വദേശിയുടെ വീട്ടിലെ കോഴിയാണ് വിചിത്ര മുട്ടയിട്ടത്. സാധാരണ വലിപ്പത്തേക്കാൾ വളരെ വലുപ്പമുള്ള മുട്ട പൊട്ടിച്ച് നോക്കിയപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ അത്ഭുതപ്പെട്ട കാഴ്ച കണ്ടത്.

ശാസ്ത്രലോകത്ത് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ‘എഗ്ഗ് വിത്തിൻ ആൻ എഗ്ഗ്’ എന്ന പ്രതിഭാസമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കോഴിയുടെ അണ്ഡാശയത്തിൽ നിന്നും രൂപപ്പെടുന്ന മുട്ട അണ്ഡവാഹിനിയിലൂടെ സഞ്ചരിക്കുമ്പോഴാണ് അതിന് ചുറ്റും വെള്ളക്കരുവും കാത്സ്യം കൊണ്ടുള്ള തോടും രൂപപ്പെടുന്നത്. എന്നാൽ മുട്ട രൂപീകരണ വേളയിൽ കോഴിക്കുണ്ടാകുന്ന പെട്ടെന്നുള്ള ഭയമോ വെപ്രാളമോ കാരണം അണ്ഡവാഹിനിയിൽ എതിർദിശയിലുള്ള ചലനം സംഭവിക്കാം. ഇങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മുട്ട പിന്നിലേക്ക് സഞ്ചരിക്കുകയും, ആ സമയത്ത് ഉണ്ടാകുന്ന പുതിയൊരു അണ്ഡവുമായി ചേർന്ന് വീണ്ടും തോട് രൂപപ്പെടുകയും ചെയ്യുമ്പോഴാണ് മുട്ടയ്ക്കുള്ളിൽ മറ്റൊരു മുട്ടയെന്ന പ്രതിഭാസമുണ്ടാകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}