ബഹുജന റാലിയോടെയും ആത്മീയ സംഗമത്തോടെയും കുറ്റാളൂർ ബദറുദ്ദുജ മീലാദ് സമ്മേളനത്തിന് സമാപനം

വേങ്ങര: ആയിരക്കണക്കിന് പ്രവാചക സ്‌നേഹികള്‍ സംഗമിച്ച കുറ്റാളൂര്‍ ബദറുദ്ദുജ മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. ബഹുജന മീലാദ് റാലി, തഅ്ജീലുല്‍ ഫുതൂഹ് മജ്‌ലിസ്, പ്രവാചക പ്രകീര്‍ത്തനം, ബദ്രിയ്യത്ത് മജ്‌ലിസ്, അവാര്‍ഡ് ദാനം,  ആത്മീയ സമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. വൈകുന്നേരം കുറ്റാളൂരില്‍ നിന്ന് വേങ്ങര ടൗണിലേക്ക് നടന്ന ബഹുജന റാലി പ്രവാചക സ്‌നേഹികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. വിവിധ കലാപ്രകടനങ്ങളുടെ അകമ്പടിയോടെ നടന്ന റാലി കാഴ്ചക്കാരുടെ മനം കവര്‍ന്നു. തുടർന്ന് നടന്ന മീലാദ് സമ്മേളനം കേരള മുസ്ലിം ജമാഅത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി  ഉദ്ഘാടനം ചെയ്തു.   പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി.    

 ബദ്റുദ്ദുജയുടെ ഈ വര്‍ഷത്തെ സയ്യിദുശ്ശുഹദാ ഹംസത്തുല്‍ കറാര്‍ (റ) അവാര്‍ഡ് പ്രമുഖ പണ്ഡിതനും  സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വയനാട് പി ഹസന്‍ മുസ്ലിയാര്‍ക്ക് കാന്തപുരം ഉസ്താദ് സമ്മാനിച്ചു. ബദ്റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.  സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍,  സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ, മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍, അലി മസ്ഊദ് അല്‍ കഅ്ബി ഒമാന്‍, ഫള്ല്‍ ജിഫ്രി, റശീദ് ബാഖവി കുറ്റിപ്പുറം, ഒ കെ സ്വാലിഹ് ബാഖവി, മുസ്തഫ കോഡൂര്‍, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി,  ഉമറലി സഖാഫി ചിതലയം, ഉസ്മാന്‍ മുസ്ലിയാര്‍ വയനാട്, കെ.എസ് മുഹമ്മദ് സഖാഫി, മുഹമ്മദലി ഫൈസി, അലിമുസ് ലിയാര്‍ വെട്ടത്തൂര്‍
ടി ടി അഹമ്മദ്കുട്ടി സഖാഫി ചേറൂര്‍, ഒ.കെ സ്വാലിഹ് ബാഖവി കുറ്റാളൂര്‍, ഇബ്റാഹിം ബാഖവി മേല്‍മുറി,  അബ്ദുല്‍ ഖാദിര്‍ അഹ്സനി മമ്പീതി, 
അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, ഇബ്റാഹിം ബാഖവി ഊരകം, 
അബൂബക്കര്‍ ചെറിയ കോയ തങ്ങള്‍ പളളിക്കല്‍, കെ.പി യൂസുഫ് സഖാഫി, കെപി  സ്വബാഹ്,  സംബന്ധിച്ചു. 

 
ഫോട്ടോ :


കുറ്റാളൂര്‍ ബദറുദ്ദുജ മീലാദ് സമ്മേളനത്തില്‍ കാന്തുപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ തഅ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് നേതൃത്വം നല്‍കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}