മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാകുന്നുവെന്ന് ആക്ഷേപം; ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി

മലപ്പുറം: രാജ്യത്ത് ചെറുതും വലുതുമായ മനുഷ്യാവകാശ ലംഘനങ്ങൾ പെരുകി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കുഞ്ഞിമുഹമ്മദ് മേലാത്ത് അധ്യക്ഷത വഹിച്ചു. അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ഭാരവാഹികളായ അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, സിറാജ് വേങ്ങര, ശശി കണ്ണമംഗലം, വത്സല ചെമ്മാട് എന്നിവരും, വിവിധ ചാപ്റ്റർ ഭാരവാഹികളായ എൻ.കെ. കുഞ്ഞുട്ടി, സിദ്ദീഖ് കല്യാണപ്പുര, നസ്രുള്ള ശരീഫ്, നൗഫൽ ഇല്ല്യൻ, അഷറഫ് ഇന്ത്യൻ, അയ്യൂബ് ഹാജി മണക്കടവൻ, ചന്ദ്രൻ താനൂർ, താഹിറ തിരൂർ, അഫ്സൽ കോട്ടക്കൽ, സുന്ദരൻ പന്താരങ്ങാടി, ആബിദ താന്നിക്കൽ, റഷീദ കണ്ണമംഗലം, ഹസ്സൻ മങ്ങാട്ട്, സജീഷ് കുമാർ ചെറ്റാലി, സാബിറ കോഹിനൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

അലി മനോല സ്വാഗതവും നുസൈബ കെ.എം. നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}