ആര്യാടൻ മുഹമ്മദ് അനുസ്മരണം ഊരകത്ത് സംഘടിപ്പിച്ചു

ഊരകം: അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സ്മരണയ്ക്കായി ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. മാനുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ സംഭാവനകളെയും സംഘടനാപാടവത്തെയും നേതാക്കൾ അനുസ്മരിച്ചു.

ചടങ്ങിൽ എം.പി. വേലായുധൻ മാസ്റ്റർ, എം.കെ. ഷറഫുദ്ധീൻ, വി.കെ. ഉമ്മർ ഹാജി, എൻ.ടി. സക്കീർ ഹുസൈൻ, പറമ്പൻ സൈതലവി, എം.കെ. കുഞ്ഞാപ്പ, കുട്ടൻ കുന്നത്ത്, നടക്കൽ നാസർ, അമ്പാടി വാസൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}