താനൂർ: തൂവൽ തീരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കടലുണ്ടി മണ്ണൂർ റെയിൽ സ്വദേശി ചാന്ത് വീട്ടിൽ അഷറഫിന്റെ മകൻ സി. വി. മുഹമ്മദ് ഹാജിസ് (30) ആണ് മരണപ്പെട്ടത്.
താനൂർ എളാരും കടപ്പുറത്ത് താമസിക്കുന്ന വൈദ്യരത് അക്ബറിന്റെ സഹോദരി പുത്രനാണ് ഹാജിസ്.
പരപ്പനങ്ങാടി - താനൂർ തീരദേശ റോഡിലെ തൂവൽ തീരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.
പരപ്പനങ്ങാടി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹാജിസിനെ എതിരെ വന്ന ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹാജിസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.