താനൂർ: കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മയ്യിത്ത് കബറടക്കം ഇന്ന് രാവിലെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു .
കുണ്ടൂർ പി എം എസ് ടി കോളജ് ബി എസ് സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി ആയിരുന്നു. മാതാവ്, ആമിന ബീവി.