തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന കെ.സി. കൃപരാജ് മാസ്റ്റർക്ക് യാത്രയയപ്പ്; കിളിനക്കോട് സ്കൂൾ വാർഷികാഘോഷ സ്വാഗതസംഘം നിലവിൽ വന്നു

കിളിനക്കോട്: എം.എച്ച്.എം.എ.യു.പി. സ്കൂളിന്റെ 47-ാം വാർഷികാഘോഷവും, 32 വർഷത്തെ അധ്യാപക സേവനത്തിനൊടുവിൽ വിരമിക്കുന്ന പ്രഥമാധ്യാപകൻ ശ്രീ. കെ.സി. കൃപരാജ് മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും വിപുലമായി സംഘടിക്കുന്നതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ചുയർത്തുകയും വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഓരോ ഘട്ടത്തിലും നേതൃത്വം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങൾക്ക് ആദരവേകുന്നതിനും സ്കൂളിന്റെ 47 വർഷത്തെ അഭിമാനകരമായ ചരിത്രം ആഘോഷമാക്കുന്നതിനുമാണ് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും മുൻ പി.ടി.എ. പ്രസിഡണ്ടുമായിരുന്ന ശ്രീ. ലത്തീഫ് മങ്ങാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. സാദിഖലി യു.കെ. അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിശദീകരണം ശ്രീമതി നുസ്റ ടീച്ചറും, സ്വാഗതസംഘ പാനൽ അവതരണം ശ്രീ. ഫിറോസ് മാസ്റ്ററും നിർവഹിച്ചു. 

ധനശേഖരണാർത്ഥമുള്ള പ്രഥമ ഫണ്ട് ശ്രീ. കണ്ണേത്ത് മാനു, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ശ്രീ. കരീം പുള്ളാട്ടിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ. യു.എം. ഹംസ, ശ്രീ. കണ്ണേത്ത് മാനു, മുൻ പി.ടി.എ. പ്രസിഡണ്ടുമാരായ ശ്രീ. കുഞ്ഞാലി സാഹിബ്, ശ്രീ. കരീം പുള്ളാട്ട്, ശ്രീ. അസൈനാർ പുലിക്കോടൻ എന്നിവരും, ശ്രീ. മൂസ്സഹാജി, ശ്രീ. മുഹമ്മദ് കുട്ടി പൂക്കുത്ത്, ശ്രീ. അസീസ് യു.എം., ശ്രീ. അബ്ദുൽ മജീദ് യു.എൻ., ശ്രീ. യു.കെ. ഇബ്രാഹിം തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. കെ.കെ. സന്തോഷ് കുമാർ മാസ്റ്റർ സ്വാഗതവും ശ്രീ. യൂസുഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

സ്വാഗതസംഘം ഭാരവാഹികൾ:

രക്ഷാധികാരികൾ: ശ്രീമതി സമീറ പുളിക്കൽ (പ്രസിഡന്റ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), ശ്രീ. ദാസൻ എം. (മെമ്പർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്), ശ്രീ. കണ്ണേത്ത് മുഹമ്മദ് കുട്ടി (സ്കൂൾ മാനേജർ), ശ്രീ. കണ്ണേത്ത് മാനു, ശ്രീ. കുഞ്ഞാലി സാഹിബ്, ശ്രീ. സൈതലവി നടക്കൽ, ശ്രീ. അസൈനാർ പുലിക്കോടൻ, ശ്രീ. യു.പി. ഇബ്രാഹിം, ശ്രീ. നിസ്താർ എൻ.കെ., ശ്രീ. മൂസ ഹാജി, ശ്രീ. ആവയിൽ സുലൈമാൻ, ശ്രീ. ആവയിൽ ആസീസ് ഹാജി, ശ്രീമതി റൂഫിയ ചോല, ശ്രീ. സലിം വില്ലൻ, ശ്രീ. അസീസ് യു.എം., ശ്രീ. മുഹമ്മദ് കുട്ടി പൂക്കുത്ത്, ശ്രീ. നമ്പൂട്ടി മാസ്റ്റർ, ശ്രീ. അബ്ദുൽ മജീദ് യു.എൻ., ശ്രീ. ബാലൻ വി.പി.
 ചെയർമാൻ: ശ്രീ. ലത്തീഫ് മങ്ങാട്ടിൽ.

വൈസ് ചെയർമാൻമാർ: ശ്രീ. കണ്ണേത്ത് ഷൗക്കത്ത്, ശ്രീ. യു.എം. ഹംസ, ശ്രീ. നജീബ് കിളിനക്കോട്, ശ്രീ. അഡ്വ. ഫവാസ്.
 
ജനറൽ കൺവീനർ: ശ്രീ. സാദിഖലി യു.കെ.
 
ജോയിന്റ് കൺവീനർമാർ: ശ്രീ. കെ.കെ. സന്തോഷ് കുമാർ മാസ്റ്റർ, ശ്രീ. ഇബ്രാഹിം യു.എൻ., ശ്രീ. ഷാഫി ടി.പി., ശ്രീ. നജീബ് കൊടക്കല്ലൻ.

ഉപസമിതികൾ:

ഫിനാൻസ് കമ്മിറ്റി: ശ്രീ. കരീം പുള്ളാട്ട് (ചെയർമാൻ), ശ്രീ. യൂസുഫ് മാസ്റ്റർ (കൺവീനർ), ശ്രീ. മുനീർ എ.കെ., ശ്രീ. മണികണ്ഠൻ, ശ്രീ. ബാലൻ വി.പി. (ജോ. കൺവീനർമാർ)
 
പ്രോഗ്രാം കമ്മിറ്റി: ശ്രീ. നജീബ് കിളിനക്കോട് (ചെയർമാൻ), ശ്രീമതി നുസ്റ ടീച്ചർ, ശ്രീമതി അഞ്ജു ടീച്ചർ (കൺവീനർമാർ), സൈതലവി, നാസർ പൂക്കുത്ത് (ജോ. കൺവീനർമാർ)
 
പബ്ലിസിറ്റി, ഡോക്യുമെന്ററി & സോഷ്യൽ മീഡിയ: ശ്രീ. ഫാരിസ് ടി.കെ. കിളിനക്കോട് (ചെയർമാൻ), ശ്രീ. സൂരജ് മാസ്റ്റർ, ശ്രീ. റിയാസ് മാസ്റ്റർ, ശ്രീ. നിരഞ്ജൻ മാസ്റ്റർ (കൺവീനർമാർ)
 
ഘോഷയാത്ര കമ്മിറ്റി: ശ്രീ. ഹംസ യു.എം. (ചെയർമാൻ), ശ്രീ. രാജേഷ് കൊല്ലത്ത്, ശ്രീ. റിയാസ് മാസ്റ്റർ, ശ്രീമതി സുജിത ടീച്ചർ (കൺവീനർമാർ)
 
സുവനീർ / സപ്ലിമെന്റ് കമ്മിറ്റി: ശ്രീമതി റോഷ്ന ടീച്ചർ, ശ്രീമതി സമീറ ടീച്ചർ, ശ്രീമതി സ്നേഹ ടീച്ചർ, ശ്രീമതി ഫിദ ടീച്ചർ, ശ്രീ. യൂനുസ് മാസ്റ്റർ (കൺവീനർമാർ)
 
ഫുഡ് കമ്മിറ്റി: ശ്രീ. ഇബ്രാഹിം യു.എൻ., ശ്രീ. ടി.പി. റഷീദ് (ചെയർമാൻമാർ), ശ്രീ. ഫിറോസ് മാസ്റ്റർ, ശ്രീമതി റിഷാന ടീച്ചർ, ശ്രീമതി ജിഷ വി.പി., ശ്രീമതി സുചിത്ര, ശ്രീമതി ശോഭ കെ., ശ്രീമതി വിനുജ (കൺവീനർമാർ)
 
ഡിസിപ്ലിൻ കമ്മിറ്റി: സൈതലവി പി. (ചെയർമാൻ), ശ്രീമതി റിഷാന ടീച്ചർ, ശ്രീ. നിരഞ്ജൻ മാസ്റ്റർ (കൺവീനർമാർ)
 
ട്രോഫി കമ്മിറ്റി: ശ്രീമതി സുഹറബാനു, ശ്രീമതി ഹഫ്സ നടയ്ക്കൽ (ചെയർമാൻമാർ), ശ്രീമതി സുജിത ടീച്ചർ, ശ്രീമതി ദൃശ്യ ടീച്ചർ (കൺവീനർമാർ)
 
റിസപ്ഷൻ കമ്മിറ്റി: ശ്രീ. ഇബ്രാഹിം യു.കെ., ശ്രീ. മജീദ് യു.എൻ., ശ്രീ. അസീസ് യു.എം. (ചെയർമാൻമാർ), ശ്രീമതി ലീബ ടീച്ചർ, ശ്രീമതി സുഹൈല ടീച്ചർ (കൺവീനർമാർ).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}