കുട്ടികളിൽ മാനവികത വളർത്താൻ ഊരകം കുറ്റാളൂർ എ.എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഊരകം: കുട്ടികളിൽ മാനവികതയും നീതിബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഊരകം കുറ്റാളൂർ എ.എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹാരിഷ് റഹ്‌മാന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മാഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം നൽകിയ ഹൃദയസ്പർശിയായ സന്ദേശവും ക്ലാസും ഏറെ ശ്രദ്ധേയമായി. മനുഷ്യത്വം, പരസ്പര ബഹുമാനം, സഹകരണം, കരുണ, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഉത്തമ മൂല്യങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ മാനേജർ ചെറിത് ഹാജി, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ഹെഡ്മിസ്ട്രസ് റഹ്‌യന ടീച്ചർ, മെമ്പർ സറീന, ഫൈസൽ മാഷ്, രഘുമാഷ്, ഇല്ല്യാസ് മാഷ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. "ജയ് ഹ്യൂമൻ, ജയ് ഹ്യൂമാനിറ്റി" സന്ദേശത്തോടെ പരിപാടി സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}